ശ്രീനഗര്‍: ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേ സമയം പാക്കിസ്ഥാന്റെ പ്രകോപനത്തിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ട് എന്നതാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ 6:45ന് രജൗരി സെക്ടറിലെ ചിത്തി ബാക്റി എരിയയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. 82എം.എം 120 എം.എം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് ആക്രമണം.
രജൗരി ഗാര്ഡിനില് ഇന്നലെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവുന്നത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നൗഷേരയിലെ 51 സ്കൂളുകളും മഞ്ചകോട്ടയിലെ 36 സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: