കൊച്ചി: ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അഞ്ചു ദിവസങ്ങളോളം പഴക്കം മൃതദേഹത്തിനുണ്ടെന്നു കരുതുന്നു. ഇതുകൊണ്ടുതന്നെ മൃതദേഹങ്ങളുടെ മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: