കൊട്ടാരക്കര: മൂര്‍ഖന്‍ പാമ്പിനെ വരുതിയിലാക്കി പാമ്പ് മുരുകന്. തേവലപ്പുറം പാറയില്‍ ജങ്ഷനില്‍ ഭീതി പരത്തിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് മുരുകന് പിടികൂടി വനപാലകര്‍ക്ക് കൈമാറി.
ഇന്നലെ രാവിലെ 11നാണ് പാറയില്‍ ജങ്ഷനിലെ തോട്ടിന്റെ കരയില്‍ അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍പാമ്പിനെ കണ്ടത്. ആളുകള്‍ അടുത്തുകൂടിയതോടെ പത്തി വിടര്‍ത്തി ചീറ്റിയ പാമ്പ് പിന്നീട് കുറ്റിക്കാട്ടിലൊളിച്ചു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ട് നാലിനോടെ കൊല്ലത്ത് നിന്നും പാമ്പ് മുരുകനെത്തി. കുറ്റിക്കാട്ടില്‍ നിന്നും പാമ്പിനെ കൈകൊണ്ട് പിടിച്ച മുരുകന് ഇതിനെ ഗ്രാമവാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കൊല്ലത്തെ വനപാലകരുടെ ഓഫീസിന് കൈമാറി.
ഇന്നലെ വര്‍ക്കല, ചവറ, ഓച്ചിറ ഭാഗങ്ങളില്‍ നിന്നായി മൂന്ന് പാമ്പുകളെക്കൂടി പിടികൂടി വനപാലകര്‍ക്ക് കൈമാറിയെന്ന് പാമ്പ് മുരുകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: