ആലപ്പുഴ: സാക്ഷരത തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് മുമ്പ് എല്ലാ വിദ്യാകേന്ദ്രങ്ങളിലും അനൗപചാരിക വിദ്യാഭ്യാസ കൂട്ടായ്മ രൂപീകരിക്കും. സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തുല്യതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൂട്ടായ്മ ഉപകാരപ്രദമാകും.ഗ്രാമപഞ്ചായത്ത്, നഗരസഭാതലത്തിലെ എല്ലാ തുടര്‍ വികസനവിദ്യാ കേന്ദ്രങ്ങളിലുമാണ് കൂട്ടായ്മ രൂപീകരിക്കുക. 145 കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. തുല്യതാ പഠിതാക്കളും സാക്ഷരതാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന വിപുലമായ കൂട്ടായ്മയാണിത്. വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയായും പ്രേരക് ചെയര്‍പേഴ്സണും തുല്യതാ പഠിതാവ് കണ്‍വീനറുമായിരിക്കും. 11 അംഗങ്ങള്‍ ഉളള എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: