ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഹന്ദ്വാരയിലെ വാരിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
കൊല്ലപ്പെട്ട രണ്ടു ഭീകരരും ഹിസ്ബുള്‍ മുജാഹുദീന്‍ സംഘടനയിലെ അംഗങ്ങളാണെന്നാണു സൂചന. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണു സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ദക്ഷിണ കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ മേഖലയില്‍ സൈന്യത്തിനെതിരെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സൈന്യം തെരച്ചില്‍ ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: