കട്ടപ്പന: കട്ടപ്പന-ഇരട്ടയാര്‍ റോഡിലൂടെ വാഹനം ഓടിക്കണമെങ്കില്‍ വെള്ളക്കെട്ട് താണ്ടണം.
പേഴുംകവലയ്ക്ക് സമീപം റോഡ് പൊളിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായിരിക്കുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് റോഡില്‍ കുഴി രൂപപ്പെട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ഇറങ്ങുമ്പോള്‍ അടി തട്ടി കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ് . ചെറുവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നതും നിത്യ സംഭവമാണ്.
കുഴി ഒഴിവാക്കി റോഡിന്റെ വശങ്ങളിലൂടെ പോകുമ്പോള്‍ വശം ഇടിഞ്ഞ് അപകടം ഉണ്ടാകുവാന്‍ സാധ്യതയുമുണ്ട് . കട്ടപ്പന ഇരട്ടയാര്‍ റോഡിന്റെ പല ഭാഗത്തും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നുണ്ട് .കുഴികളില്‍ അകപ്പെടാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്ന ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യവാര്‍ത്തയാണ്.
കുഴിയായി മാറിയ റോഡില്‍ മെറ്റില് ഇളകിക്കിടക്കുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നു. റോഡിന്റെ ചിലയിടങ്ങളില്‍ മണ്ണ് അടിഞ്ഞു കൂടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: