കട്ടപ്പന: കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണം നടത്തിയതെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം തമിഴ്നാട്ടിലേയ്ക്ക് വ്യാപിപ്പിച്ചത്.
കട്ടപ്പന പുതിയ ബസ്റ്റാന്റിന് സമീപം താമസിക്കുന്ന ചെറുകുന്നേല്‍ ജോജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണം അപഹരിക്കുകയായിരുന്നു. കട്ടപ്പന പോലീസിന്റെ പക്കലുള്ള മോഷ്ടാക്കളുടെ ഫോട്ടോയുമായി സാമ്യമുള്ളവരാണ് മോഷണം നടത്തിയതെന്ന് വീട്ടുകാരില്‍ നിന്നും വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: