ബോര്‍ഡ് നശിപ്പിച്ചു

Sunday 14 May 2017 8:42 pm IST

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു. ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന  ബോര്‍ഡാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധന്‍ നശിപ്പിച്ചത്. ഓഗസ്റ്റില്‍ നടക്കുന്ന അഖിലഭാരത നാരായണീയ സത്രത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ചിരുന്നതായിരുന്നു ബോര്‍ഡ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. തൊടുപുഴ ഡിവൈഎസ്പിയ്ക്ക് ക്ഷേത്രം ഭരണസമിതി പരാതി നല്‍കി. സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍  പ്രതിഷേധം രേഖപ്പെടുത്തി.് ബോര്‍ഡ് നശിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.