കവരത്തി: നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ദ്വീപസമൂഹത്തിലെ ജനതയുടെ ഏറെ നാളത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സന്ദര്‍ശനം സഹായകമാകുമെന്നാണ് ദ്വീപ് നിവാസികളുടെ പ്രതീക്ഷ.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ ദ്വീപവാസികളുടെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തി നിവേദനം തയ്യാറാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുകയാണ്.
അര നൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചവരും കേന്ദ്രഭരണ പ്രദേശമായ ദ്വീപസമൂഹം ഭരിച്ചവരും ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ സ്വന്തം നേട്ടത്തിനു വിനിയോഗിച്ചതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: