ഇരിങ്ങാലക്കുട: തിരുവമ്പാടിയുടെ തിലകക്കുറിയായ തിരുവമ്പാടി ശിവസുന്ദറിന് ഗജരാജ മാണിക്യം പുരസ്ക്കാരം നല്കി ആദരിച്ചു.
കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ വലിയവിളക്കിനോട് അനുബന്ധിച്ച് ആനമേളം കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പുരസ്ക്കാര സമര്‍പ്പണം. മോഹവില നല്‍കിവാങ്ങിയ വ്യവസായ പ്രമുഖനായ സുന്ദര്‍ മേനോനാണ് ആനയെ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്.
ഇന്നലെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി ഡി സതീശന് എംഎല്‍എ യാണ് പുരസ്ക്കാര സമര്‍പ്പണം നടത്തിയത്.
കൂടല്‍മാണിക്യം ചെയര്മാന് പനമ്പള്ളി രാഘവമേനോന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശീ ഡോ.സുന്ദര്‍ മേനോന്, മാടമ്പ് കുഞ്ഞികുട്ടന്, പി ശശികുമാര്‍, പി ബി ഗിരിദാസ്, ശ്രികുമാര്‍ അരുകുറ്റി, ജെ മനോജ്, കുഞ്ഞുണ്ണി, സതീശ് മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: