കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ്‌സി, എംഫില്‍ പ്രവേശനം

Sunday 14 May 2017 10:12 pm IST

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയുടെ (ഐഐഐടിഎം-കെ) എംഎസ്‌സി, എംഫില്‍ കോഴ്‌സുകളില്‍ ്രപവേശനത്തിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. മേയ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും. ജൂണ്‍ 10 ന് ദേശീയതലത്തില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകള്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലാണ് ഐഐഐടിഎം-കെ പ്രവര്‍ത്തിക്കുന്നത്. കോഴ്‌സുകള്‍: എംഎസ്‌സി- കമ്പ്യൂട്ടര്‍ സയന്‍സ്. സ്‌പെഷ്യലൈസേഷന്‍- സൈബര്‍ സെക്യൂരിറ്റി (40 സീറ്റുകള്‍), മെഷ്യന്‍ ഇന്റലിജന്‍സ് (30), ഡാറ്റാ അനലിറ്റിക്‌സ് (30), ജിയോ-സ്‌പേഷ്യല്‍ അനലിറ്റിക്‌സ് (30). യോഗ്യത: ഏതെങ്കിലും എന്‍ജിനീയറിംഗ്/ടെക്‌നോളജി ബ്രാഞ്ചില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി ബിഎസ്‌സി ബിരുദം 60 ശതമാനം മാര്‍ക്കില്‍ (സിജിപിഎ 6.5) കുറയാതെ നേടി വിജയിച്ചിരിക്കണം. ജിയോ-സ്‌പേഷ്യല്‍ അനലിറ്റിക്‌സ് സ്‌പെഷ്യലൈസേഷന്‍ പ്രവേശനത്തിന് ജിയോ സയന്‍സസ് ബിരുദക്കാരെയും പരിഗണിക്കും. എംഫില്‍ കോഴ്‌സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് വിഷയങ്ങളിലാണ് പഠനാവസരം. പ്രവേശന യോഗ്യത വെബ്‌സൈറ്റിലുണ്ട്. ഐഐഐടിഎം-കെയുടെ റിസര്‍ച്ച് ആപ്ടിറ്റിയൂഡ് ടെസ്റ്റ് അല്ലെങ്കില്‍ ഏഅഠഋ/ചഋഠ സ്‌കോര്‍ അടിസ്ഥാനത്തിലായിരിക്കും എംഫില്‍ അഡ്മിഷന്‍. അപേക്ഷാഫീസ് 250 രൂപയാണ്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും www.iiitmk.ac.in/admission എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.