കുടിവെള്ളം പാഴാക്കി ജലവിതരണവകുപ്പ്

Sunday 14 May 2017 9:56 pm IST

കടുത്തുരുത്തി: വേനല്‍ ചൂടില്‍ കുടിവെളളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കടുത്തുരുത്തി ജലവിതരണ വകുപ്പിന്റെ അനാസ്ഥ തുടരുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ പട്ടര്‍മഠം കുടിവെള്ള പദ്ധതിയുടെ മാന്‍വെട്ടം ഭാഗത്തുള്ള ജലവിതരണ പൈപ്പ് പൊട്ടി വെളളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് മൂലം ആയിരക്കണക്കിന് ലിറ്റര്‍ജലമാണ് ദിവസേന പാഴാകുന്നത്. കുടിവെള്ളം ലഭ്യമാകാതെ ലക്ഷം കോളനികളിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇവിടെയുള്ള വീ്ട്ടമ്മമാര്‍ കുടിവെള്ളം ശേഖരിക്കുന്നതിന് കിലോമീറ്ററുകളോളം നടന്ന പൈപ്പ് പൊട്ടിയ മാന്‍വെട്ട് ഭാഗത്ത് എത്തി പൊട്ടിയ പൈപ്പില്‍ കൂടി എത്തുന്ന വെള്ളം കോരിയെടുത്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പൈപ്പ് പൊട്ടിയ ദിവസം മുതല്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരവിംഗംലം കക്കത്തുമല കുറുപ്പന്തറ ആറാംമൈല്‍ എന്നിവടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായും നാട്ടുകാര്‍ പറയുന്നു. ആയാംകുടി സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്‍വശത്തുളള പൈപ്പ് പൊട്ടി കുടിവെളളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരുമാസമാകുന്നു. പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെളളം ഒഴുകി പോകുന്ന വിവരം അധികൃതരെ പലതവണ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്തില്‍ രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന ആയാംകുടി,മധുരവേലി,മുണ്ടാര്‍ പ്രദേശങ്ങളിലേക്ക് കുടിവെളള വിതരണം നടത്തുന്നത് ഈ പൈപ്പുകളിലൂടെയാണ്. രണ്ട് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് പൈപ്പിലൂടെ വൈളളമെത്തുന്നത്. പൈപ്പ് പൊട്ടിയതോടെ ഇതും മുടങ്ങിയിരിക്കുകയാണ്. കുടിവെളളത്തിനായി പ്രദേശവാസികള്‍ കിലോമീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.