കോട്ടയം: കുമാരനെല്ലൂര്‍ പുതുക്കുളങ്ങര ബലരാമ-ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 5നും 6നും ഇടയില്‍ തന്ത്രി കടിയക്കോല്‍ കെ.എന്‍.കൃഷ്ണന് നമ്പൂതിരി , മേല്‍ശാന്തി മധുര ശങ്കര നാരായണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്.രാത്രി 7ന് ഓട്ടന്തുള്ളല്, 7.30ന് തിരുവാതിര, 8ന് നൃത്തപരിപാടി.16ന് രാവിലെ 8ന ്നാരായണീയ പാരായണം, വൈകിട്ട് 7ന് കഥകളി.
17ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് തിരുവാതിര, 7ന് സോപാനസംഗീതം, 8ന് അര്‍ജ്ജുന നൃത്തം. 18ന് 11.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നാരായണീയം വഞ്ചിപ്പാട്ട്, 7.30ന് നാദാമൃതം. 19ന് 12ന് പള്ളിവേട്ട സദ്യ, വൈകിട്ട് 6ന് വൈഷ്ണവസഹോദര സംഗമം എഴുന്നളളിപ്പ്., രാത്രി 10.30ന് പളളിവേട്ട വിളക്കിനെഴുന്നളളിപ്പ്. 20ന് 3ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 6.30ന് ആറാട്ട് തിരിച്ചെഴുന്നളളിപ്പ്, 9ന് ആറാട്ട് എതിരേല്പ്, 10.30ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: