വെമ്പള്ളി കനാലില്‍ ഇന്നുമുതല്‍ വെള്ളമൊഴുകും

Sunday 14 May 2017 10:01 pm IST

കുറവിലങ്ങാട്: കടപ്പൂര്‍ ഉപകനാലില്‍ ഇന്ന് മുതല്‍ വെള്ളം ഒഴുകുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പൈപ്പുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതോടെ വെമ്പള്ളി കടപ്പൂര്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രേജക്ടില്‍് (എം.വി.ഐ.പി) ഉള്‍പ്പെടുത്തിയാണ് കനാല്‍ നിര്‍മിച്ചത്.കനാലിന്റെ വെമ്പള്ളി മേലോട്ട് ഭാഗം കഴിഞ്ഞ ഫെബ്രുവരി 27 നാണ് തകര്‍ന്നത്. തകര്‍ച്ചയില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളവും അനവധി കൃഷിയും നശിച്ചിരുന്നു. ഇതോടെ ഈ പ്രദേശങ്ങളിലേക്കുള്ള ജലവിതരണവും പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു. കനാലില്‍ എകദേശം 15 മീറ്ററോളം നീളത്തില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ചാണ് ജലവിതരണത്തിന് സജ്ജമാക്കിയിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന താല്‍ക്കാലിക ജോലികള്‍ അവസാനിച്ച് മഴക്കാലം ആകുമ്പോഴേക്കും കനാല്‍ പൂര്‍ണ്ണ രീതിയില്‍ നിര്‍മ്മിക്കാനാണ് ജലവിഭവ വകുപ്പ് പദ്ധതി. കനാല്‍ തകര്‍ച്ചയെക്കുറിച്ച് എംപിവെപി അധികൃതര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മാലിന്യം നിറഞ്ഞ് കനാലില്‍ ഒഴുക്ക് തടസപ്പെട്ടതാണ് കനാലിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴ്ന്ന് കല്‍ക്കെട്ട് തകരാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജലവിതരണം ഇല്ലാത്ത സമയങ്ങളില്‍ കനാലില്‍ പലയിടത്തും പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് വലുതാകുന്നതാണ് കനാല്‍ ഭിത്തികള്‍ക്ക് ബലക്ഷയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.