കൊല്ലം: പിണറായി വിജയന് നയിക്കുന്ന സര്‍ക്കാരിന്റെ ഭരണനേട്ടം രാഷ്ട്രീയക്കൊലപാതകങ്ങളാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു.
കൊല്ലത്തു നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പിണറായിക്കെതിരെയുള്ള വിമര്‍ശനം. പോലീസ് അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമല്ലാതെ യാതൊരു നേട്ടവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. മന്ത്രിമാര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അധിക്ഷേപിച്ച് സംസാരിക്കാന്‍ മാത്രമുള്ളവരായി മന്ത്രിമാര്‍ മാറി.
പൊതുജന മധ്യത്തില്‍ അപമാനിക്കപ്പെട്ട സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. പിണറായി വിജയനും സര്‍ക്കാരും ഉപദേശക-ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയജനറല്‍ സെക്രട്ടറി കൈപ്പുഴ വേലപ്പന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: