മിഠായിത്തെരുവ് സുരക്ഷാക്രമീകരണം കടകളിലെ അന്തിമഘട്ട പരിശോധന ഇന്നു മുതല്‍

Sunday 14 May 2017 10:43 pm IST

കോഴിക്കോട്: മിഠായിത്തെരുവിലെ കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായുള്ള അന്തിമഘട്ട പരിശോധന ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ 19 വരെ അന്തിമഘട്ട പരിശോധനകള്‍ നടത്താനാണ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗതീരുമാനം. മിഠായിത്തെരുവ് സൗന്ദര്യവത്ക്കരണത്തിന്റെയും സുരക്ഷാ മുന്‍കരുതലിന്റേയും ഭാഗമായാണ് പരിശോധന. പകല്‍സമയത്ത് കച്ചവടം തടസ്സപ്പെടുത്തുന്ന തരത്തില്‍ പരിശോധന നടത്തിയാല്‍ തടയുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനായി മുമ്പ് 1250 ഓളം കടകളില്‍ പരിശോധന നടത്തുകയും ചില കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അന്തിമ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ കടയടയ്ക്കല്‍ നടപടിയിലേക്ക് നീങ്ങാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. നോട്ടീസ് നല്‍കി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകള്‍ക്കാണ് കടയടയ്ക്കല്‍ നോട്ടീസ് നല്‍കുക. കടകളില്‍ സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കിയോ എന്നറിയാന്‍ നേരത്തെയും വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. കോര്‍പ്പറേഷന്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, റവന്യു, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയിരുന്നത്. സുരക്ഷിതമായ ഇലക്ട്രിക്കല്‍ വയറിംഗ്, ഫയര്‍ എക്സ്റ്റിംഗിഷര്‍ സ്ഥാപിക്കല്‍, കോണിപ്പടികളില്‍ സാധനങ്ങള്‍ സൂക്ഷിക്കല്‍ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അന്ന് പ്രധാനമായും പരിശോധിച്ചത്. മിഠായിത്തെരുവിലെ മോഡേണ്‍ ടെക്‌സ്റ്റെയില്‍ സില്‍ ഉണ്ടായ തീപിടിത്തത്തെതുടര്‍ന്നാണ് കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ആയിരത്തി മുന്നൂറോളം കച്ചവടസ്ഥാപനങ്ങളുള്ള മിഠായിത്തെരുവില്‍ മുന്നൂറോളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന് ഉദ്യാഗസ്ഥര്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ ആദ്യഘട്ടപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മേലെപാളയം റോഡ് മുതല്‍ എസ്‌കെ പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണം. പുതിയ അഴുക്കുചാല്‍ സ്ഥാപിക്കല്‍, അഴുക്കുചാലിനോട് ചേര്‍ന്ന് കുഴിയെടുത്ത് കെഎസ്ഇബി, ടെലഫോണ്‍, വിവിധ കേബിളുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ എന്നിവ ഇത് വഴിയാക്കുക. അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകളില്‍ ടൈല്‍സുകള്‍ സ്ഥാപിക്കുക. റോഡിലെ ടാറിംഗ് മാറ്റി ഇന്റര്‍ലോക്ക് വിരിക്കുക. തുടങ്ങിയവയാണ് നടത്തുന്നത്. രാത്രിയും പകലുമായാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ജോലികള്‍ തുടങ്ങുന്നതിനായി കെഎസ്ഇബി നിലവിലെ ലൈനുകള്‍ മാറ്റി താല്‍ക്കാലിക വൈദ്യുതകാലുകള്‍ സ്ഥാപിച്ച് അതില്‍ നിന്നും കണക്ഷനുകള്‍ നല്‍കിയിരിക്കുകയാണ്. 3.64 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കാണ് നിര്‍മ്മാണ ചുമതല. മിഠായിത്തെരുവ് സുരക്ഷാക്രമീകരണം കടകളിലെ അന്തിമഘട്ട പരിശോധന ഇന്നു മുതല്‍ കോഴിക്കോട്: മിഠായിത്തെരുവിലെ കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായുള്ള അന്തിമഘട്ട പരിശോധന ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ 19 വരെ അന്തിമഘട്ട പരിശോധനകള്‍ നടത്താനാണ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗതീരുമാനം. മിഠായിത്തെരുവ് സൗന്ദര്യവത്ക്കരണത്തിന്റെയും സുരക്ഷാ മുന്‍കരുതലിന്റേയും ഭാഗമായാണ് പരിശോധന. പകല്‍സമയത്ത് കച്ചവടം തടസ്സപ്പെടുത്തുന്ന തരത്തില്‍ പരിശോധന നടത്തിയാല്‍ തടയുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനായി മുമ്പ് 1250 ഓളം കടകളില്‍ പരിശോധന നടത്തുകയും ചില കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അന്തിമ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ കടയടയ്ക്കല്‍ നടപടിയിലേക്ക് നീങ്ങാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. നോട്ടീസ് നല്‍കി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകള്‍ക്കാണ് കടയടയ്ക്കല്‍ നോട്ടീസ് നല്‍കുക. കടകളില്‍ സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കിയോ എന്നറിയാന്‍ നേരത്തെയും വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. കോര്‍പ്പറേഷന്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, റവന്യു, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയിരുന്നത്. സുരക്ഷിതമായ ഇലക്ട്രിക്കല്‍ വയറിംഗ്, ഫയര്‍ എക്സ്റ്റിംഗിഷര്‍ സ്ഥാപിക്കല്‍, കോണിപ്പടികളില്‍ സാധനങ്ങള്‍ സൂക്ഷിക്കല്‍ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അന്ന് പ്രധാനമായും പരിശോധിച്ചത്. മിഠായിത്തെരുവിലെ മോഡേണ്‍ ടെക്‌സ്റ്റെയില്‍ സില്‍ ഉണ്ടായ തീപിടിത്തത്തെതുടര്‍ന്നാണ് കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ആയിരത്തി മുന്നൂറോളം കച്ചവടസ്ഥാപനങ്ങളുള്ള മിഠായിത്തെരുവില്‍ മുന്നൂറോളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന് ഉദ്യാഗസ്ഥര്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ ആദ്യഘട്ടപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മേലെപാളയം റോഡ് മുതല്‍ എസ്‌കെ പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണം. പുതിയ അഴുക്കുചാല്‍ സ്ഥാപിക്കല്‍, അഴുക്കുചാലിനോട് ചേര്‍ന്ന് കുഴിയെടുത്ത് കെഎസ്ഇബി, ടെലഫോണ്‍, വിവിധ കേബിളുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ എന്നിവ ഇത് വഴിയാക്കുക. അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകളില്‍ ടൈല്‍സുകള്‍ സ്ഥാപിക്കുക. റോഡിലെ ടാറിംഗ് മാറ്റി ഇന്റര്‍ലോക്ക് വിരിക്കുക. തുടങ്ങിയവയാണ് നടത്തുന്നത്. രാത്രിയും പകലുമായാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ജോലികള്‍ തുടങ്ങുന്നതിനായി കെഎസ്ഇബി നിലവിലെ ലൈനുകള്‍ മാറ്റി താല്‍ക്കാലിക വൈദ്യുതകാലുകള്‍ സ്ഥാപിച്ച് അതില്‍ നിന്നും കണക്ഷനുകള്‍ നല്‍കിയിരിക്കുകയാണ്. 3.64 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കാണ് നിര്‍മ്മാണ ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.