കട്ടക്ക്: ബെംഗളൂരു എഫ്സി ഫെഡറേഷന് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു.സെമിയില്‍ അവര്‍ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.
എട്ടാം മിനിറ്റില്‍ കമറൂണ്‍ വാട്സണ് പെനാല്‍റ്റിയിലൂടെയാണ് ബെംഗളൂരിന്റെ വിജയഗോള്‍ നേടിയത്.അവസാന നിമിഷങ്ങളില്‍ ഐസോളിനും പെനാല്‍റ്റി കിട്ടി. പക്ഷെ ലാലരാംചുള്ളോവയെടുത്ത പെനാല്‍റ്റി കിക്ക് ബെംഗളൂരു ഗോളി അമരീന്ദര്‍ സിംഗ് തട്ടിയകറ്റി.
ഇതു രണ്ടാം തവണയാണ് ബെംഗളൂരു എഫ്സി ഫൈനലില്‍ കടക്കുന്നത്. 2014-15 സീസണില്‍ ഫൈനലിലെത്തിയ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഡെംപോ ഗോവയെ തകര്‍ത്ത് കിരീടംനേടി.
മോഹന്‍ ബഗാന്- ഈസ്റ്റ് ബംഗാള്‍ സെമിഫൈനലിലെ വിജയിയെയാണ് ബെംഗളൂരു എഫ്്സി ഫൈനലില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: