ന്യൂദല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ബജ്രംഗ് പൂനിയയിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 65 കിഗ്രാം വിഭാഗം ഫൈനലില്‍ ബജ്രംഗ് പൂനിയ ് ദക്ഷിണ കൊറിയയുടെ സിയൂംഗ്ഹൂയി ലീയെ 6-2 ന പരാജയപ്പെടുത്തി.മൂന്ന് മിനിറ്റ് നീണ്ട ആദ്യ റൗണ്ടില്‍ രണ്ടു പോയിന്റിന് പിന്നോക്കം പോയ ബജ്രംഗ് രണ്ടാം റൗണ്ടില്‍ ശക്തമായ തിരിച്ചുവരവിലൂടെ 3-2 ന് മുന്നിലെത്തി.തുടര്‍ന്നുളള റൗണ്ടുകളില്‍ ലീഡ്് വര്‍ധിപ്പിച്ച് ബജ്രംഗ് സ്വര്‍ണം കരസ്ഥമാക്കി.
വനിതകളുടെ 58 കിഗ്രാം വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ സരിത മാന്‍ കിര്‍ഗിസ്ഥാന്റെ ഐയ്സുലു ടിന്‍ബെക്കോവയോട് തോറ്റു.ഇതോടെ സരിതയ്ക്ക് വെളളിമെഡല്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: