മനുഷ്യ റെയില്‍വേ പാളം ഇന്ന്

Sunday 14 May 2017 10:43 pm IST

തിരുവനന്തപുരം: ശബരിമല നിലമ്പൂര്‍ റെയില്‍പാതകളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മനുഷ്യറെയില്‍വേ പാളം സൃഷ്ടിക്കും. അങ്കമാലി-ശബരിമല പാതയ്ക്കായി 213 കോടി നല്‍കിയെങ്കിലും സ്ഥലമെടുപ്പ് ഓഫീസുകള്‍ പോലും തുറക്കാതെ പദ്ധതികള്‍ നഷ്ടപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് സമരം. എന്‍ഡിഎ ദേശീയ സമിതി അംഗം പി.സി.തോമസ് സമരം ഉദ്ഘാടനം ചെയ്യും.