കൊല്ലം: എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള കൊല്ലം റീജിയന് തെരഞ്ഞെടുപ്പ് കൊല്ലം എസ്എന്‍ കോളേജില്‍ നടന്നു.
രാവിലെ 8 മുതല്‍ വൈകിട്ട് നാല് വരെ 25 ബൂത്തുകളിലായി നടന്ന പോളിങില്‍ 4383 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പതിനായിരത്തിലേറെ അംഗങ്ങള്‍ക്കാണ് കൊല്ലത്ത് വോട്ടവകാശം ഉള്ളത്. കൊല്ലം എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ 200ലേറെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയാണ് കൊല്ലം റീജിയണില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടത്. വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന ഔദ്യോഗികപാനലില്‍ നിന്നും റിബല്‍ പാനലില്‍ നിന്നും ആകെ 97 മത്സരാര്‍ത്ഥികള്‍ വീതം രംഗത്തുണ്ടായിരുന്നു. 3 ഇ കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെയാണ് ഇന്നലത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. വൈകിട്ട് ആറിന് ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി വൈകിയും തുടരുകയാണ്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
കൊല്ലത്തിനൊപ്പം തിരുവനന്തപുരം, വര്‍ക്കല മേഖലകളിലും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള 10 മേഖലകളില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ചേര്‍ത്തല, നങ്ങ്യാര്‍കുളങ്ങര, പുനലൂര്‍ എന്നിവിടങ്ങളില്‍ വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന പാനലിന് എതിരില്ല. എല്ലാ മേഖലകളില്‍ നിന്നുമായി 684 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. 3 ഡി കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെ 17നും 3 ഐ കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെ 25നും തിരഞ്ഞെടുക്കും. 26നാണ് എസ്എന്‍ ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: