മട്ടാഞ്ചേരി: സാംസ്ക്കാരിക, ധാര്‍മ്മിക ജീവിതത്തിലൂടെ മാതൃകാ സമാജമായി ശ്രദ്ധേയമായ ജിഎസ്ബി ഐക്യമത്വത്തിന്റെ കൂട്ടായ്മ പ്രകടമാക്കുന്നുവെന്ന് കാശി മഠാധിപതി സംയമിന്ദ്ര തീര്‍ത്ഥ സ്വാമി. മട്ടാഞ്ചേരി ടിഡി സ്കൂള്‍ മൈതാനിയില്‍ ജിഎസ്ബി മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
ഉത്സവങ്ങള്‍ സമാജ ഐക്യത്തിന്റേതായും മാറുന്നു. സംസ്ക്കാരവും ആചാരവും ധര്‍മ്മികതയും നമ്മുടെ ജീവിത ഭാഗമാക്കണമെന്നും സ്വാമി പറഞ്ഞു. കപില്‍.ആര്.പൈ, എസ്. രാമചന്ദ്ര പൈ, രാധാകഷ്ണ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ധര്‍മ്മരക്ഷാ യാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. സമ്മേളനത്തിന് കപില്‍ ആര്.പൈ, ടി.വി. രാജേഷ് ശേണായ്, വി. സന്തോഷ് കുമാര്‍ ശേണായ്, എസ് ദേവാനന്ദ കമ്മത്ത്, കെ.എസ്. രാമചന്ദ്ര പൈ, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
മഹാസമ്മേളനം രാവിലെ അരുണാചല്‍ ഗവര്‍ണര്‍ പത്മനാഭ ബാലകൃഷ്ണ ആചാര്യ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജസ്റ്റിസ് പി.ആര്. രാമന്, നഗരസഭാംഗങ്ങളായ ശ്യാമളാ പ്രഭു, ബിന്ദു ലെവിന്‍, അഡ്വ: വി.സുധീശ് പൈ, രംഗദാസ പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: