പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി

Sunday 14 May 2017 11:24 pm IST

പാനൂര്‍: കൂരാറ വാഗ്‌ദേവത വിലാസം എല്‍പി.സ്‌ക്കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.വല്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ എഇഒ കെ.സുനില്‍കുമാര്‍ അനുമോദിച്ചു. വി.പി.ഷൈനി, എന്‍.കെ.ജയപ്രസാദ്, പി.അരവിന്ദന്‍, സി.കെ.ബിജേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവാഹിതരായി ബിബിന്‍ മുരളി-രസ്‌ന ശ്രീകണ്ഠപുരം: ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ചെങ്ങളായി എടക്കുളത്തെ ടി.വി.രമേശന്റെ മകള്‍ സി.ആര്‍.രസ്‌നയും കുയിലൂര്‍ മുരളികയില്‍ എ.എം.മരുളീധരന്റെ മകന്‍ ബിപിന്‍ മുരളി (ഏഷ്യാനറ്റ് ന്യൂസ്, ഡല്‍ഹി) യും വിവാഹിതരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.