കണ്ണൂര്‍: ഡീലര്‍മാരുടെ കമ്മിഷന് വര്ദ്ദിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പമ്പുകള്‍ അടച്ചിട്ടു കൊണ്ടുളള സമരം ജില്ലയില്‍ പൂര്‍ണ്ണം. ജില്ലയിലെ പെട്രോള്‍ പമ്പുകളെല്ലാം അടഞ്ഞുകിടന്നു. ഇന്ധന വിതരണം തടസ്സപ്പെട്ടത് വാഹന ഉടമകളേയും ജനങ്ങളേയും ബുദ്ധിമുട്ടിലാക്കി. ജില്ലയിലെ പമ്പുകളെല്ലാം ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന് അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: