ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രതിഭോത്സവം 16 മുതല്‍

Sunday 14 May 2017 11:28 pm IST

ഇരിട്ടി: പൊതു വിദ്യാലയങ്ങളെ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ കണ്ണൂരും, ബിആര്‍സി ഇരിക്കൂറും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇരിക്കൂര്‍ നിയോജകമണ്ഡലംതല പ്രതിഭോത്സവം നാളെമുതല്‍ അഞ്ചു ദിവസം വയത്തൂര്‍ യുപി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയത്തൂര്‍ യുപി സ്‌കൂളിലെ 6, 7 ക്ലാസ്സുകളിലെ നാല്‍പതോളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ചിത്രം, ഗണിതം, ശാസ്ത്രം, അഭിനയം, ശില്‍പ്പം, നിര്‍മ്മാണം, ആലാപനം, സാഹിത്യം, പ്രഭാഷണം, താളം എന്നീ വ്യത്യസ്ത മേഖലകളാണ് ഈ അവധിക്കാല ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയിലും കുട്ടികള്‍ക്കുള്ള കഴിവുകള്‍ കണ്ടെത്തി തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും, ഓരോ കുട്ടിയുടെയും മികവ് ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ടി.ജെ.ജോസ്, പിടിഎ പ്രസിഡന്റ് ആര്‍.സുജി എന്നിവര്‍ പത്രസമ്മേളനത്തല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.