കണ്ണൂര്‍: കഴിഞ്ഞ ദിവസം കാസര്‍കോട് നിന്നാരംഭിച്ച ബസവ സന്ദേശ നവോത്ഥാന യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്കി. കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരം, തോട്ടട അപൂര്വ്വാശ്രമം എന്നിവിടങ്ങളിലാണ് ഇന്നലെ യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും ആദരിക്കുവാനും അനുസ്മരിക്കുവാനുമാണ് യാത്ര നടത്തുന്നത്.
12-ാം ശതകത്തില്‍ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവും, തത്വചിന്തകനും, രാഷ്ട്ര തന്ത്രഞ്ജനും കവിയുമായിരുന്ന ബസവേശ്വരന്റെ നവോത്ഥാന ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനാണ് ബസവസമിതി യാത്ര സംഘടിപ്പിക്കുന്നത്. സാമൂഹ്യ ജീര്‍ണ്ണതകളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനായി യത്നം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ നവോത്ഥാന സന്ദേശങ്ങള്‍ പുനര്‍ വായന നടത്തി കൊണ്ടാണ് യാത്ര. യാത്രാ നായകന് കെ.പ്രസന്ന കുമാര്‍, പി.കെ.വിജയന്, ശിവരുദ്ര മഹാസ്വാമി, സിദ്ധ ലിംങ്ക സ്വാമി. പവിത്രന്, ശിവദാസന്‍പിളള എന്നിവര്‍ സ്വീകരണ പരിപാടികളില്‍ സംസാരിച്ചു. യാത്ര 21 ന് തിരുവനന്തപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: