വടകര: കോഴിക്കോട് ചൈല്‍ഡ് ഏജ് സംഘടിപ്പിച്ച അഞ്ചാമത് കുഞ്ഞുണ്ണി ചിത്രശലഭം ബാലസാഹിത്യ പുരസ്കാരത്തിന് വടകര പുതുപ്പണം ജെഎന്‍എം ഗവ എച്ച്എസ് എസിലെ പത്താംതരം വിദ്യാര്‍ത്ഥിനി പി. ദേവാംഗന അര്‍ഹയായി. സംസ്ഥാനതലത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തെ അടിസ്ഥാനമാക്കിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്. ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജൂണ്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാര വിതരണം നടക്കും. സ്കൂളിലെ ഓല മാസികയുടെ മുഖ്യപത്രാധിപയാണ് വടകര മയ്യന്നൂര്‍ സ്വദേശി ദേവാംഗന. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: