ഉദ്ഘാടനം ചെയ്തു

Sunday 14 May 2017 11:37 pm IST

ഇരിട്ടി: ഇരിട്ടി താലൂക്കിലെ നാളികേര കര്‍ഷക കൂട്ടായ്മയായ ഇരിട്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പാലപ്പുഴയില്‍ ഒന്നേകാല്‍ കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെയും കൊപ്ര ഡ്രയറിന്റെയും ഉദ്ഘാടനം സണ്ണിജോസഫ് എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. വെളിച്ചെണ്ണ മില്ലിന്റെ സ്വിച്ചോണ്‍ കര്‍മ്മം മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബുജോസഫും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളികേര വികസനബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.സി. മോഹനന്‍ മാസ്റ്ററും കൊപ്ര ഡ്രയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗ്ഗീസും നിര്‍വഹിച്ചു. ചടങ്ങില്‍ ഇരിട്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.