ചൊവ്വ ശിവക്ഷേത്ര മഹോത്സവം ഇന്ന് കൊടിയേറും

Sunday 14 May 2017 11:36 pm IST

കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തിലെ തിരുമഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്നുമുതല്‍ 20 വരെ ആറ് ദിവസങ്ങളിലായണ് ഉത്സവം നടക്കുക. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് പൊങ്കാല സമര്‍പ്പണം നടക്കും. വൈകുന്നേരം 7.15നും 7.40നും മധ്യേയാണ് ഉത്സവ കൊടിയേറ്റം. തന്ത്രിവര്യന്‍ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഇതോടനുബന്ധിച്ച് രാവിലെ 10 മുതല്‍ അക്ഷര ശ്ലോക സദസ്സ്, രാത്രി 6 മുതല്‍ ഭജന, 8ന് സാംസ്‌കാരിക സമ്മേളനം, 9ന് നൃത്ത നൃത്യങ്ങള്‍ എന്നിവ നടക്കും. 43 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ക്ഷേത്രം മാനേജര്‍ മാധവ വാര്യരെ ചടങ്ങില്‍ ആദരിക്കും. നാളെ മുതല്‍ 20 വരെ രാവിലെ 5ന് നടതുറക്കല്‍, വൈകുന്നേരം കേളി, തായമ്പക, അത്താഴ പൂജ, ശീവേലി, ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളത്ത്, വൈകുന്നേരം 6.30ന് ഭജന എന്നിവയും നാളെ രാത്രി 7.30ന് ശാസ്ത്രീയ നൃത്തം, 17ന് വൈകുന്നേരം 6.30ന് ഭഗവത് ഗീതാ പാരായണം, 7.30 മുതല്‍ നൃത്ത നൃത്ത്യങ്ങള്‍, 18ന് രാത്രി 7.30 മുതല്‍ നാമസങ്കീര്‍ത്തന ഘോഷം, 19ന് 6.30 മുതല്‍ സംഗീത കച്ചേരി, 7ന് പള്ളിവേട്ട, 7.30 മുതല്‍ നൃത്ത നൃത്ത്യങ്ങള്‍, ആറാട്ട് ദിവസമായ 20ന് രാവിലെ 9 മുതല്‍ സംഗീതാരാധന, ഉച്ചക്ക് ആറാട്ട് സദ്യ, വൈകുന്നേരം 6.30ന് സംഗീത കച്ചേരി, രാത്രി 7.ന് ആറാട്ടെഴുന്നള്ളിപ്പ് രാത്രി 9ന് ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തുടര്‍ന്ന് കൊടിയിറക്ക്, നടയടക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.