പരിയാരം സംഭവം: പച്ചക്കളളം പ്രചരിപ്പിച്ച് സിപിഎമ്മും ചില മാധ്യമങ്ങളും

Sunday 14 May 2017 11:38 pm IST

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവിന്റെ ഭൗതിക ദേഹം ഏറ്റവുവാങ്ങാന്‍ പരിയാരത്തെത്തിയ സംഘപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ കളള പ്രചരണവുമായി സിപിഎമ്മും മുഖപത്രവും പാര്‍ട്ടിചാനലും ചില മാധ്യമങ്ങളും രംഗത്ത്. സംഘപ്രവര്‍ത്തകന്റെ കൊലയില്‍ ദുഃഖം കടിച്ചമര്‍ത്തി സ്വന്തം സഹോദരന്റെ ഭൗതിക ദേഹം ഒരു നോക്കു കാണാനും ഏറ്റവുവാങ്ങാനുമായി പ്രദേശത്തെത്തിയവരെ പ്രകോപിപ്പിച്ച് ആശുപത്രി ജീവനക്കാരുള്‍പ്പെടെയുളള ചില ജീവനക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇതിനിടയില്‍ ആശുപത്രിയില്‍ എത്തിയ ആംബുലന്‍സിന് കോടുപാടുകള്‍ പറ്റിയതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഭവത്തെ പര്‍വ്വതീകരിച്ച് സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്താനും കളളക്കേസില്‍ കുടുക്കാനുമുളള ആസൂത്രിത നീക്കമാണ് സിപിഎം നേതൃത്വത്തിന്റെയും പരിയാരത്തെ ചില ആശുപത്രി ജീവനക്കാരുടേയും ഭരണ സമിതിയുടേയും നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. കളളക്കഥകള്‍ പ്രചരിപ്പിക്കുന്ന സിപിഎം നേതൃത്വത്തിന്റെയും മാധ്യമങ്ങളുടേയും നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.