മാഡ്രിഡ്: മാഡ്രിഡില്‍ അഞ്ചാം കിരീടം ചൂടി റാഫേല്‍ നദാല്‍. ഫൈനലില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. വിജയത്തോടെ ലോകറാങ്കിംഗില്‍ നാലാമത് എത്താനും നദാലിനു സാധിച്ചു. മാഡ്രിഡില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്കോര്‍: 7-6 (10-8), 6-4.
മത്സരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കിലും ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് ഡൊമനിക് തീം കാഴ്ചവച്ചത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് നദാല്‍ സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 18 മിനിറ്റ് നേരമാണ് നദാലിനെതിരെ തീം പൊരുതിനിന്നത്. എന്നാല്‍ രണ്ടാം സെറ്റ് നദാല്‍ അനായാസമായാണ് ജയിച്ചുകയറിയത്.
നേരത്തെ വനിതാ വിഭാഗം കിരീടം റൊമാനിയയുടെ സിമോണാ ഹാലെപ്പ് സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് താരം ക്രിസ്റ്റിനാ മ്ലാഡ്നോവികിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് ലോക എട്ടാം നന്പര് താരം വിജയം വരിച്ചത്. 7-5,6-7,6-2 എന്ന സ്കോറിനായിരുന്നു ഹാലെപിന്റെ വിജയം. ഹാലെപിന്റെ കരിയറിലെ 14-ാം കിരീടവും മാഡ്രിഡില്‍ തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: