ബിജെപി ഓഫീസ് അക്രമിച്ചു

Monday 15 May 2017 10:04 am IST

കാഞ്ഞങ്ങാട്: ബിജെപി ഓഫീസ് അക്രമിച്ചു. അരയി പാലാക്കാല്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരമാണ് അക്രമികള്‍ തകര്‍ത്തത്. ശനിയാഴ്ച രാത്രിയിലാണ് അക്രമിസംഘം ഓഫീസ് അക്രമിക്കുകയും വാതിലിലും ജനലുകളിലും കരിയോയില്‍ ഒഴിക്കുകയും ചെയ്തത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത അക്രമിസംഘം ഓഫീസിനുള്ളിലും കരിയോയില്‍ ഒഴിച്ചു. ഓഫീസ് കെട്ടിടത്തിന്റെ ചുമരുകള്‍ വികൃതമാക്കി. ഇരുളിന്റെ മറവില്‍ സിപിഎം സംഘമാണ് അക്രമം നടത്തിയതെന്ന് ബൂത്ത് കമ്മറ്റി ആരോപിച്ചു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.യോഗത്തില്‍ ബുത്ത് പ്രസിഡന്റ് സി.രാജന്‍, ടി.പുരുഷു, സി.കെ.വത്സലന്‍, ടി.ചിത്രന്‍ അരയി തുടങ്ങിയവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.