സൈബര്‍ ആക്രമണം: കേരളം സുരക്ഷിതം

Monday 15 May 2017 11:35 am IST

തിരുവനന്തപുരം: കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യമാവശ്യപ്പെടുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് കേരളം സുരക്ഷിതമെന്ന് ഐ. ടി. മിഷന് കീഴിലുളള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസസ്‌പോോണ്‍സ് ടീം(സെര്‍ട്ട്-കെ) അധികൃതരുടെ നിഗമനം. സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടുതലും ഓപ്പറേറ്റിംഗ് സിസ്റ്റമായി ലിനക്‌സ് ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് ഉണ്ടെങ്കിലും പുതിയ വേര്‍ഷനുകളാണ് ഉപയോഗത്തിലുളളത്. പഴയവേര്‍ഷനുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. അപരിചിതമായ ഐഡികളില്‍ നിന്നുളള മെയില്‍ തുറക്കുകയോ, ലിങ്കുകളില്‍ പ്രവേശിക്കുകയോ, ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്‍സം വെയര്‍ വിഭാഗത്തിലുളള വൈറസ് ബാധയാണ് വിദേശങ്ങളിലുണ്ടായിട്ടുളളത്. ആശുപത്രികളിലെ ഇന്‍ഫര്‍മേഷന്‍ ശൃംഖലകളെയാണ് വൈറസുകള്‍ താറുമാറാക്കിയത്. എന്നാല്‍ കേരളത്തില്‍ ആശുപത്രി ഇന്‍ഫര്‍മേഷന്‍ സംവവിധാനം വിപുലമല്ലെന്നത് ആശ്വാസകരമാണ്. അതേസമയം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുളള രണ്ട് ബാങ്കുകള്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.