ലക്നോ: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പാന്ണ്ടാവ് നഗറിലുള്ള വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു തീപിടിത്തമുണ്ടായത്.
ഫാക്ടറി സമുച്ചയത്തില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് എന്‍ഡിആര്‍എഫ് പരിശോധിച്ചു വരികയാണ്. തീപിടിത്തത്തില്‍ ആളപായമുണ്ടായിട്ടില്ല. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തതായി അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്നു സമീപത്തുണ്ടായിരുന്നു പെയിന്റ് ഫാക്ടറിയിലേക്കും തീപടര്‍ന്നു. മീററ്റ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള അഗ്നിശമന സേനകളുടെ മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയാണെന്നും അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: