ലാദന്റെ പേരില്‍ ആധാര്‍; യുഐഡിഎഐ ഓപ്പറേറ്റര്‍ പിടിയില്‍

Monday 15 May 2017 3:38 pm IST

ന്യൂദല്‍ഹി: അല്‍ക്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് സംമ്പാദിച്ച യുഐഡിഎഐ (UIDAI) ഓപ്പറേറ്റര്‍ അറസ്റ്റില്‍. സദാം മന്‍സൂരിയെന്ന 35 കാരനാണ് പിടിയിലായത്. രാജസ്ഥാന്‍ ബില്‍വാരയിലെ മണ്ഡലിലായിരുന്നു സംഭവം. മണ്ഡലില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ നടത്തിവരികയാണ് മന്‍സൂരി. വേരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് മന്‍സൂരിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ലാദന്റെ അബോട്ടാബാദിലെ വിലാസം ഉപയോഗിച്ചാണ് ഇയാള്‍ ആധാര്‍ സംഘടിപ്പിച്ചത്. ലാദന്റെ ചിത്രം അവ്യക്തമാക്കിയാണ് നല്‍കിയിരുന്നത്. വിരല്‍ അടയാളം നല്‍കിയിരുന്നുമില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.