ന്യൂദല്‍ഹി: നിര്‍ഭയ ഫണ്ടുപയോഗിച്ച് 900 റെയില്‍വേ സ്റ്റേഷനുകളില്‍ സിസി ടിവികള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് മൊത്തം 500 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍.
983 റെയില്‍വേ സ്റ്റേഷുകളില്‍ 19,000 ഉയര്‍ന്ന റസല്യൂഷനുള്ള സിസി ടിവികള്‍ വയ്ക്കാന്‍ ഉടന്‍ ടെന്‍ണ്ടര്‍ ക്ഷണിക്കും. 2013ലെ കേന്ദ്രബജറ്റില്‍ നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി വകയിരുത്തിയിരുന്നു.
പ്ളാറ്റ്ഫോമുകളിലും വെയ്റ്റിങ്ങ് റൂമുകളിലുമാകും ഇവ പിടിപ്പിക്കുക. പ്രത്യേക പരിശീലനം ലഭിച്ച റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ കണ്ട്രോള് റൂമില്‍ സിസി ടിവി നിരീക്ഷിക്കും. സ്റ്റേഷന് മാസ്റ്റര്‍ക്കും സിസിടിവി നിരീക്ഷിക്കാന്‍ കഴിയും. രാജ്യത്തെ 8000 സ്റ്റേഷനുകളില്‍ 344 എണ്ണത്തില്‍ ഇവ പിടിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: