ദേശീയ നദി മഹോത്സവത്തിന് നിളാതീരമൊരുങ്ങുന്നു

Monday 15 May 2017 9:12 pm IST

തൃശൂര്‍: നിളാ വിചാരവേദിയുടെ നേതൃത്വത്തില്‍ രണ്ടാമത് ദേശീയ നദീമഹോേത്സവത്തിന് ജൂണ്‍ രണ്ടിന് തുടക്കമാവും.നിളയുടെ പുനരുജ്ജീവനത്തിന് ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുക, നദീപു നരുജ്ജീവനം, മാനവിക രാഷ്ട്രീയ പ്രവര്‍ത്തനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നദീമഹോത്സവം.ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നദീ മഹോത്സവം നടത്തുന്നത്.പരിസ്ഥിതി -സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെല്ലാം ഒരുമിച്ചു ചേര്‍ത്തു കൊണ്ടാണ് നദീമഹോത്സവം നടക്കുന്നത്. മഹാകവി അക്കിത്തം അദ്ധ്യക്ഷനായി ആരംഭിച്ച പ്രസ്ഥാനമാണ് നിളാ വിചാരവേദി. നദികളുടെ നാട് ഇന്ത്യ, നദികളുടെ തനിമ, 44 നദികളും കേരളവും, ഭാരതപ്പുഴാതടത്തിലെ ജല ഭൂവിനിയോഗം, മലയാണ്മയുടെ വളര്‍ച്ചയും പുഴകളും, അതിരപ്പിള്ളിയും -പ്ലാച്ചിമടയും തുറന്ന ചര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ ദ വെ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ മാധവ് ഗാഡ്ഗില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായെത്തും. ജൂണ്‍ 3-ന് നടക്കുന്ന പരിസ്ഥിതി രാഷട്രീയം-നയം സംവാദത്തില്‍ കെ.രാധാകൃഷ്ണന്‍ ,സി.പി.ജോണ്‍, എം.ടി.രമേശ് തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. ജല സാക്ഷരതയും, ജലസമ്പത്തും എന്ന വിഷയത്തില്‍ ഡോ.മുഹമ്മദ്കുഞ്ഞി, ഡോ.പത്മലാല്‍, പ്രൊഫ. ഹരിലാല്‍, പ്രൊഫ. ബ്രിജേഷ് എന്നിവര്‍ സംസാരിയ്ക്കും.ദേശീയ ജൈവ വൈവിധ്യ ബോഡ് ചെയര്‍പേഴ്‌സണ്‍ ഡോ.മീനകുമാരി, ഡോ. ധ്വനി ശര്‍മ്മ,ഡോ.കൗശിക് ,ഡോ.വി.എസ്.വിജയന്‍, ഡോ. ലത തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. പരിസ്ഥിതി നയങ്ങള്‍, നിയമങ്ങള്‍, പാലനം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ തൃശൂര്‍ റേഞ്ച് ഐജി.എം.ആര്‍.അജിത്കുമാര്‍ , ഐപിഎസ്.പ്രശാന്ത് നായര്‍, ഐഎഎസ്.ശ്രാവണ്‍ കുമാര്‍, ഐഎഫ്എസ്.അഡ്വ.ജോജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.എം.പി.സുരേന്ദ്രന്‍, ഡോ. ജ്യോതിഷ്, ഉണ്ണി വാര്യര്‍, വിളയോടി വേണുഗോപാല്‍, വര്‍ഗ്ഗീസ് തൊടുപറമ്പില്‍,എം.ജയകുമാര്‍, ഡോ.ഇന്ദുചൂഡന്‍, കുസുമം ജോസഫ് തുടങ്ങിയ പ്രമുഖരും വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും നാടന്‍ കലകളും, കഥകളി, കൂടിയാട്ടം തുടങ്ങി കലാരൂപങ്ങളും അരങ്ങേറും. 'വററി വരണ്ട നദികള്‍ക്ക് തലമുറയുടെ കൈതാങ്ങ് ' എന്ന മുദ്രാവാക്യവുമായി മനുഷ്യന്റെ നിലനില്‍പ്പും, വികസനവും പരസ്പര പൂരകവും നീതിപരവും സുസ്ഥിരവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നദീമഹോത്സവം സംഘടിപ്പിയ്ക്കുന്നതെന്ന് സംഘാടകരായ വിപിന്‍ കൂടിയേടത്ത്, അഡ്വ.പ്രഭാശങ്കര്‍ എന്നിവര്‍ പറഞ്ഞു. മഹോത്സവത്തില്‍ ഭാരതപുഴ ദിനം പ്രഖ്യാപിയ്ക്കും.പുഴയ്ക്കായി പോരാടിയ തടയണയുടെ തമ്പുരാന്‍ ടി.എന്‍.ഭട്ടതിരിപ്പാടിനേയും, പുഴ സ്‌നേഹിയായിരുന്ന ഇന്ത്യനൂര്‍ ഗോപിയേയും ചടങ്ങില്‍ സ്മരിയ്ക്കും. നിളായനം ചിത്ര പ്രദര്‍ശനം വിവിധ പരിസ്ഥിതി സ്റ്റാളുകള്‍ എന്നിവ ഉണ്ടായിരിയ്ക്കുന്നതാണ്.പരിസ്ഥിതി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നദീമഹോത്സവത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മെയ് 30നകം രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമായി സംഘാടകര്‍ നല്‍കും സൗജന്യ രജിസ്‌ട്രേഷത്രന്റെ അവസാന തിയ്യതി മെയ് 25 ആണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് വിപിന്‍ കൂടിയേടത്ത്, നിളാ വിചാരവേദി ജന:സെക്രട്ടറി, ഫോണ്‍:9447540908

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.