ആനക്കര: ടിപ്പര്‍ സ്കൂട്ടറിലിടിച്ചുയുവാവ് മരിച്ചു.തൊഴുക്കാട് താഴാട്ടില്പ്പടി വീട്ടില്‍ കുഞ്ഞുകുട്ടന്റെ മകന് അനില്‍ കുമാര്‍(35)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.സുഹൃത്ത് വട്ടേനാട് സ്വദേശി ഷാജിയോടൊപ്പം സ്കൂട്ടറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കൂറ്റനാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.ആമക്കാവ് റോഡില്‍ നമസ്ക്കാരപ്പള്ളിക്കു സമീപത്തുവെച്ച് സ്കൂട്ടറിന്റെ കണ്ണാടിയില്‍ ലോറി കൊളുത്തി വലിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.നട്ടെല്ലിനും തലയ്ക്കുമാണ് അനില്‍ കുമാറിന് പരിക്കേറ്റത്.ഉടന്‍ കൂറ്റനാട്ടുളള സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കമലമാണ് അനില്‍ കുമാറിന്റെ മാതാവ്.ഭാര്യ:ജിഷ.നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.പരിക്കേറ്റ ഷാജിയെ കുന്നംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: