തൃശൂര്‍: ഗജശ്രേഷ്ഠനായിരുന്ന തിരുവമ്പാടി ചന്ദ്രശേഖരന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ റാലിയും യോഗവും നടത്തി.
തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച അനുസ്മരണ ഗജറാലിയില് തിരുവമ്പാടി ശിവസുന്ദര്‍ ചന്ദ്രശേഖരന്റെ ചിത്രം പതിച്ച കോലമേന്തി.
തിരുവമ്പാടിയുടെ മറ്റ് ആനകളും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ദേവസ്വം ഭാരവാഹികളായ പ്രൊഫ. പി.ചന്ദ്രശേഖരന്, പ്രൊഫ.എം.മാധവന്‍കുട്ടി തുടങ്ങിയവര്‍ ചന്ദ്രശേഖരനെ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: