തൃശൂര്‍: പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ 84.82 ശതമാനം വിജയം. 32816 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 27836 കുട്ടികള്‍ വിജയിച്ചു. 986 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 11 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി.
ടെക്നിക്കല്‍ സ്കൂള്‍ പരീക്ഷയില്‍ 91.49 ശതമാനമാണ് വിജയം. 47 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43 പേര് വിജയിച്ചു.
ഓപ്പണ്‍ സ്കൂളുകളില്‍ പരീക്ഷ എഴുതിയ 6371 കുട്ടികളില്‍ 2133 പേര് വിജയിച്ചു. 33.48 ശതമാനമാണ് വിജയം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയില്‍ 87.59 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 2595 കുട്ടികളില്‍ 2273 പേര് വിജയിച്ചു. ജില്ലയില്‍ പത്ത് വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി.
ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ധിച്ചു. 81.94 ശതമാനമായിരുന്നു 2016ല്‍ വിജയം. 2015ല്‍ 85.53 ശതമാനവും.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ട്. കഴിഞ്ഞതവണ 744 കുട്ടികള്‍ക്കായിരുന്നു എ പ്ലസ്.
ടെക്നിക്കല്‍, ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തിലും വിജയശതമാനത്തില്‍ വര്‍ധനവുണ്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: