വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണം കവര്‍ന്നു

Monday 15 May 2017 9:43 pm IST

്ചങ്ങനാശേരി: വീട് പൂട്ടി പള്ളിയില്‍ പോയ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ സ്വര്‍ണ്ണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. പൊന്‍പുഴ പോക്കത്ത് ചിറത്തലാട്ട് മനോജിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മാടപ്പള്ളി പാറടയില്‍ ബിനുവിന്റെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് 30 പവനോളം വരുന്ന സ്വര്‍ണ്ണാഭവണങ്ങളാണ് കവര്‍ന്നത്. സെന്റ് ഗിറ്റ്‌സ് കോളേജില്‍ അദ്ധ്യാപികയായ ഭാര്യയുടെ സൗകര്യാര്‍ത്ഥമാണ് ബിനു കുടുംബസമേതം പൊന്‍പുഴയില്‍ താമസമാക്കിയത്. ഒരാഴ്ചയ്ക്ക് മുമ്പ് ബാങ്കില്‍ നിന്ന് തിരച്ചെടുത്ത പണയ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.