കോട്ടയം: തപസ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘വര്‍ണ്ണമഴ’ യുവചിത്രകലാ ശില്പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20, 21 തീയതികളില്‍ കോട്ടയം സിഎംഎസ് കോളജിലാണ് പരിപാടി.
ഭാവിയില്‍ ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ദുരവസ്ഥയും സമൃദ്ധമായ ജലമുള്ള ചുറ്റുപാടുകളേയുമായിരിക്കും ചിത്രകാരന്മാര് അവതരിപ്പിക്കുക. ലോക പ്രശസ്ത ശില്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമനായിരിക്കും രണ്ടു ദിവസവും ശില്പശാല നയിക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9446913197, 8075571771, 9495081402 നമ്പരുകളില്‍ ബന്ധപ്പെടണം.
20ന് രാവിലെ 10ന് കേന്ദ്ര ലളിതകലാ അക്കാദമി അഡ്മിനിസ്ട്രേറ്റര്‍ സി. എസ്. കൃഷ്ണന്‍കുട്ടി ശില്പശാല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് തിരുവിഴ ജയശങ്കര്‍ അദ്ധ്യക്ഷത വഹിക്കും. സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ മുഖ്യപ്രഭാഷണം നടത്തും. ശില്പശാല ഡയറക്ടര്‍ കാനായി കുഞ്ഞിരാമന് സന്ദേശം നല്‍കും. കെ. എ. ഫ്രാന്‍സിസ്, കോട്ടയം നസീര്‍, പി.ജി. ഗോപാലകൃഷ്ണന്, വി.ജി. ജയദേവ് പ്രസംഗിക്കും.
വൈകിട്ട് 4ന് കലയും സാമൂഹ്യപ്രതിബദ്ധതയും എന്ന വിഷയത്തിലുള്ള സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പൊതിയില്‍ നാരായണ ചാക്യാരുടെ കൂടിയാട്ടം നടക്കും.
21ന് വൈകുന്നേരം 4ന് നടക്കുന്ന സമാപനസഭ കൂടിയാട്ട കേന്ദ്രം ഡയറക്ടര്‍ ഏറ്റുമാനൂര്‍ കണ്ണന് ഉദ്ഘാടനം ചെയ്യും. തപസ്യ കലാസാഹിത്യവേദി സംസ്ഥാന രക്ഷാധികാരി ആലപ്പി രംഗനാഥ് അദ്ധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് പി. എന്‍. ബാലകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി. ജി. ഗോപാലകൃഷ്ണന്, ജില്ലാ ഭാരവാഹികളായ ജയദേവ് വി. ജി, കുടമാളൂര്‍ രാധാകൃഷ്ണന്, സുരേന്ദ്ര കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: