പയ്യാമ്പലം കുഴിക്കുന്നിലേ ബിവറേജ് ഔട്ട്‌ലെറ്റിന് അനുമതി നല്കിയിട്ടില്ലെന്ന് കോര്‍പ്പറേഷന്‍

Monday 15 May 2017 9:45 pm IST

കണ്ണൂര്‍: നഗത്തിലെ വ്യാപാര കേന്ദ്രത്തില്‍ നിന്നും പയ്യാമ്പലം കുഴിക്കുന്നിലേക്ക് മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്‌ലെറ്റിന് അനുമതി നല്കിയിട്ടില്ലെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എച്ച്.ഐ) കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ഇന്നലെ നടന്ന കണ്ണൂര്‍ കോര്‍പറേഷന്‍ അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് പയ്യാമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഒ.രാധയാണ് വിഷയം ഉന്നയിച്ചത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മേയര്‍ സ്ഥലം സന്ദര്‍ശിച്ച് അനുമതിപത്രമില്ലാത്തതിനാല്‍ ഔട്ട്‌ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ഔട്ട്‌ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് നിയമപരമാണെങ്കില്‍ മാത്രം അനുമതി നല്കും. അനുമതിക്കായി അപേക്ഷ കിട്ടിയിട്ട് ഒരുമാസമായിട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഡെപ്യുട്ടി മേയര്‍ പി.കെ. രാഗേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.