ഡെങ്കിപ്പനി ദിനാചരണം ഇന്ന് മട്ടന്നൂരില്‍

Monday 15 May 2017 10:23 pm IST

കണ്ണൂര്‍: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ഇന്ന് രാവിലെ 10.30 ന് മട്ടന്നൂരില്‍ നടക്കും. നഗരസഭ സി.ഡി.എസ് ഹാളില്‍ നടക്കുന്ന പരിപാടി ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എന്‍.സത്യേന്ദ്രനാഥന്‍ അധ്യക്ഷത വഹിക്കും. ബോധവത്കരണ സെമിനാറില്‍ ഡെങ്കിപ്പനിയും പ്രതിരോധ -നിയന്ത്രണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ആര്‍.കെ സുമയും വാര്‍ഡ്തല ആരോഗ്യസേനാ രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.സുനില്‍ദത്തനും ക്ലാസെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.