കൊല്ലം: എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് കൊല്ലം മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കിയ ഔദ്യോഗിക പാനലിന് വന്‍ വിജയം. 3- ഇ കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച കൊല്ലം എസ്.എന്‍ കോളേജില്‍ നടന്ന വോട്ടെടുപ്പില്‍ ആകെയുള്ള 97 സ്ഥാനങ്ങളില്‍ 87 ലും ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
എതിര് പാനലില്‍ മത്സരിച്ച 10 പേര്‍ക്കേ വിജയിക്കാനായുള്ളു. എതിര്‍പാനലില്‍ നിന്നും പ്രൊഫ. പി.എന്‍. അനിരുദ്ധന്(2050 വോട്ട്), ബി.പുരുഷോത്തമന്(2042), പ്രൊഫ.വെളിയം രാജന് (2024), ഡി.അമൃത്—ലാല്‍(1991), പ്രൊഫ.ജെ.ചിത്രാംഗദന്‍(1987), ഡോ. എന്‍.ഉണ്ണികൃഷ്ണന്(1935), പ്രൊഫ. കെ.സത്യദാസ്(1920), ഡോ.എസ്.ശ്രീനിവാസന്(1906), ഡോ.എസ്.അശോക്(1902), രാജ്മോഹന്‍(1888) എന്നിവരാണ് വിജയിച്ചത്.
ആകെയുള്ള 15350 വോട്ടര്‍മാരില്‍ 4383 പേരാണ് വോട്ടിങില്‍ പങ്കെടുത്തത്. 244 വോട്ടുകള്‍ അസാധുവായി.ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയായിരുന്നു വോട്ടിംഗ്. തുടര്‍ന്ന് ആരംഭിച്ച വോട്ടെണ്ണല്‍ ഇന്നലെ രാവിലെയാണ് പൂര്‍ത്തിയായത്. അഡ്വ. പി.എന്‍,സന്തോഷായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
ആകെയുള്ള 10 മേഖലകളില്‍ കൊല്ലം, തിരുവനന്തപുരം, വര്‍ക്കല മേഖലകളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. മറ്റു മേഖലകളായ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ചേര്‍ത്തല, നങ്ങ്യാര്‍കുളങ്ങര, പുനലൂര്‍ മേഖലകളില്‍ വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന പാനലിന് എതിരില്ലായിരുന്നു.
എല്ലാ മേഖലയില്‍ നിന്നുമായി ആകെ തിരഞ്ഞെടുക്കേണ്ടത് 684 ഡയറക്ടര്‍ ബോര്ഡംഗങ്ങളെയാണ്. 3-ഡി കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെ 17നും 3-ഐ കാറ്റഗറിയില്‍ നിന്നുള്ള അംഗങ്ങളെ 25 നും തിരഞ്ഞെടുക്കും. 26 നാണ് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: