കടുത്തുരുത്തി: നിരവധി കഞ്ചാവ് കേസ്സിലെ പ്രതിയും വില്പനക്കാരനുമായ ആളെ എക്സൈസ് സംഘം പിടികൂടി.തൊടുപുഴ കോലാനി പുത്തന്‍പുരയ്ക്കല്‍ ഗോപി(58) ആണ് പിടിയിലയത്. ഞായറാഴ്ച രാത്രി പെരുവ അവര്‍മ്മ കവലയില്‍ നിന്നാണ് പിടിച്ചത്. ഇയാളില്‍ നിന്നും മൂന്ന് പൊതികളിലാക്കിയ 25 ഗ്രാം കഞ്ചാവും വില്പന നടത്തി ലഭിച്ച് പണവും എക്സൈസ് പിടിച്ചെടുത്തു.ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങുവനെത്തിയ ആള് എക്സൈസിനെ കണ്ടെതിനെ തുടര്‍ന്ന് ബൈക്കില്‍ അമിതവേഗതയില്‍ ഓടിച്ച് തലയോലപ്പറമ്പ് ഭാഗത്തെക്ക് പോയി.പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യതു. എക്സൈസ് ഇന്‍പെക്ടര്‍ ആര്.പ്രശാന്ത് നേതൃത്വത്തിലാണ് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: