മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമ്പൂര്‍ണ്ണ വികസന പദ്ധതികള്‍ക്കായി 59.92 ലക്ഷം രൂപയുടെ ബജറ്റിന് പൊതുയോഗം അംഗീകാരം നല്കി. ശബരിമല തീര്‍ത്ഥാടന പാതയിലെ പ്രധാന കേന്ദ്രമായ ക്ഷേത്രത്തെ ഇടത്താവളമാക്കാനും ബജറ്റില്‍ പ്രത്യേക പദ്ധതി തയാറാക്കും. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.കെ.മോഹനദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ശിവകുമാര്‍, വി.എം.രാജന്, കെ.എ.ഗോപാലകൃഷ്ണനാചാരി, വി.എന്‍. ത്യാഗരാജന്, വി.എസ്.ഗോപിനാഥപിള്ള, ശശിധരന് നായര്‍ കാരയ്ക്കാട്ട്, എന്നിവര്‍ പ്രസംഗിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: