സിപിഎം ഉന്മൂലന രാഷ്ട്രീയം അവസാനിപ്പിക്കണം: എം. ബാലകൃഷ്ണന്‍

Monday 15 May 2017 10:08 pm IST

പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാ
വര്‍ഗ്ഗിന്റെ സമാപനയോഗത്തില്‍ പ്രാന്ത പ്രചാര്‍പ്രമുഖ് എം. ബാലകൃഷ്ണന്‍ സംസാരിക്കുന്നു

പെരിന്തല്‍മണ്ണ: സിപിഎം ഉന്മൂലന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍. പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനില്‍ നടക്കുന്ന ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1925ല്‍ രൂപീകൃതമായ ആര്‍എസ്എസിന്റേത് വിജയ ചരിത്രമാണ്, എന്നാല്‍ സിപിഎമ്മിന്റേത് ലോകം തൂത്തെറിഞ്ഞ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ റിട്ട.ഡിആര്‍ഡിഎ എഞ്ചിനീയര്‍ കെ.രാമന്‍ നായര്‍ അദ്ധ്യക്ഷനായി. വര്‍ഗ്ഗ് സര്‍വ്വാധികാരി കെ.ചാരു പങ്കെടുത്തു. യോഗാസനം, വ്യായാംയോഗ് തുടങ്ങിയ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു. ഏപ്രില്‍ 26ന് ആരംഭിച്ച ശിബിരം ഇന്ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.