ഫെഡറേഷന്‍ കപ്പ് ഫൈനല്‍ ഞായറാഴ്ച

Monday 15 May 2017 10:12 pm IST

കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ നിലവിലുളള് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയെ നേരിടും.ഞായറാഴ്ചയാണ് ഫൈനല്‍.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ വ്യാഴാഴ്ച ഈസ്റ്റ് ബംഗാളും ഐസോളും മാറ്റുരയ്ക്കും. പതിനാലു തവണ ഫെഡറേഷന്‍ കപ്പ് നേടിയ മോഹന്‍ ബഗാന്‍ ചിരവൈരികളായ ഈസ്റ്റ്ബംഗാളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.ബെംഗളൂരു എഫ്‌സി സെമിയില്‍ എതിരില്ലാത്ത ഒറ്റ ഗോളിന് ഐസോളിനെ തകര്‍ത്തു. ഡാറില്‍ ഡഫിയും (35) ബല്‍വന്ത് സിംഗു(84)മാണ് ബഗാനുവേണ്ടി ഗോള്‍ നേടിയത്. ഐസോളിനെതിരെ ബെംഗളൂരുവിന്റെ കാമറൂണ്‍ വാട്‌സണാണ് ഗോള്‍ നേടിയത്. ഇതു രണ്ടാം തവണയാണ് ബെംഗളൂരു എഫ്്‌സി ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.2014- 2015 സീസണില്‍ ഫൈനലിലെത്തിയ അവര്‍ ഡെംപോ ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജേതാക്കളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.