യുവന്റസിന് തോല്‍വി: ചരിത്രം കുറിക്കാന്‍ കാത്തിരിക്കണം

Monday 15 May 2017 10:18 pm IST

റോമ: യുവന്റസിന് തുടര്‍ച്ചായായ ആറാം സീരി എ കിരീടം നേടി ചരിത്രം കുറിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കണം. നിര്‍ണായക മത്സരത്തില്‍ റോമയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്നാണിത്. പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് റോമ വിജയം നേടിയത്.21-ാം മിനിറ്റില്‍ ലെമിന നേടിയ ഗോളില്‍ യുവന്റ്‌സ് മുന്നിലെത്തി.ഗോള്‍ വീണതോടെ പോരാട്ടം കനപ്പിച്ച റോമ നാലാം മിനിറ്റില്‍ ഗോള്‍ മടക്കി യുവന്റസിനൊപ്പം എത്തി. ഇടവേളയക്ക് ശേഷം പൊരുതിക്കളിച്ച റോമ ഷാരാവിയിലൂടെയും നെയ്ന്‍ഗാലോണിലുടെയും ഗോള്‍ നേടി വിജയം ഉറപ്പിച്ചു.ഈ വിജയത്തോടെ റോമ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തേയക്ക് കയറി.36 മത്സരങ്ങളില്‍ അവര്‍ക്ക് 81 പോയിന്റുണ്ട്. തോറ്റെങ്കിലും യുവന്റസ് 36 മത്സരങ്ങളില്‍ 85 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്. 36 മത്സരങ്ങളില്‍ 80 പോയിന്റുളള നാപ്പോളിയാണ് മൂന്നാം സ്ഥാനത്ത്. നാപ്പോളി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടോറിനോയെ തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.