വിജയം 84.27 ശതമാനം

Monday 15 May 2017 10:17 pm IST

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയ്ക്ക് 84.27 ശതമാനം വിജയം. 10820 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 9118 കുട്ടികള്‍ വിജയിച്ചു. 438 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 6 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചു. ഇതില്‍ മൂന്ന് കുട്ടികള്‍ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ്. 393 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 390 കുട്ടികളും കുമാരമംഗലം സ്‌കൂളിലെ 195 കുട്ടികളില്‍ 193 പേരും വിജയിച്ചു. കരിമണ്ണൂര്‍ സെന്റ്.ജോസഫ്‌സ് സ്‌കൂള്‍ 302ല്‍ 297 പേരെ വിജയിപ്പിച്ചു. വിഎച്ച്എസ്ഇ പരീക്ഷയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 86.34 ശതമാനം വിജയവും പാര്‍ട്ട് ഒന്ന്, രണ്ട് മൂന്ന് വിഭാഗത്തില്‍ 79.3 ശതമാനം വിജയവും നേടി. വിഎച്ച്എസ്ഇ പരീക്ഷയില്‍ 1193 പേര്‍ എഴുതി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 1030 പേര്‍ വിജയിച്ചു. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ 946 കുട്ടികള്‍ വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.